പിണറായി സർക്കാരിൻറെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പിൽ പോലീസ് സംവിധാനം പാടെ തകർന്നിരിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർആരോപിച്ചു.മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പോലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ പാടേ തകർന്നിരിക്കുകയാണ്.സംസ്ഥാന മൊട്ടുക്കും ക്രിമിനൽ വാഴ്ചനടക്കുമ്പോഴും പോലീസ് നിഷ്ക്രിയമാണ്.ഇൻറലിജൻസ് സംവിധാനം പൂർണ പരാജയമാണ്. തമിനോട് പോലിസ് വെടി വെച്ച് കൊന്നതമിഴ്നാട്ടിലെ കൊടും കുറ്റവാളി കാക്ക തോപ്പ് ബാലാജി പേരാമ്പ്രക്കടുത്ത് വെള്ളിയൂരിൽ ഒരു മാസത്തോളം താമസിച്ചിട്ടും കണ്ടെത്താനാകാ ത്തത്ഇന്റലിജൻസ് സംവിധാനത്തിന് നാണക്കേടാണ്. കണ്ടെത്താൻ സാധിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പിക്കാനാണ് ‘പേരാമ്പ്ര എംഎൽഎയുടെവീടിന് സമീപമാണ് കൊടും കുറ്റവാളി ഒരു മാസത്തോളം താമസിക്കാൻ സാധിച്ചത്.വെള്ളിയൂരിൽ തമിഴ്നാട്ടിലെ കൊടുംകുറ്റവാളിക്ക് താമസിക്കാൻ അവസരം നൽകിയവരെക്കുറിച്ചു oപോലീസിന്റെ ഇൻറലിജൻസ് സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വെള്ളിയൂരിൽ നടത്തിയിട്ടുള്ള സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ ഇടതു എംഎൽഎ പി വി അൻവറുടെ ആരോപണം ഗൗരവതരമാണ് കള്ളക്കടത്തുകാരുടെയും താവളമായി ഇടതുഭരണത്തിൽ കേരളം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് കൊടുക്കൽ വാങ്ങലുകളുടെ ഏറ്റക്കുറച്ചിലിൻ്റെപേരിലുള്ള പൊട്ടിത്തെറിയാണ് പിവി അൻവറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.മോഹൻ ചാലിക്കര അധ്യക്ഷത വഹിച്ചു.ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ കെ കെ രജീഷ് ,യുവമോർച്ച ജില്ലാ പ്രസിഡണ്ട് ജുബിൻ ബാലകൃഷ്ണൻ /അനീഷ് വാളൂർ/ കുഞ്ഞി കൃഷ്ണൻ കോമത്ത്എന്നിവർ സംസാരിച്ചു