GeneralLocal News

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി


പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടു പെൺകുട്ടികളെയും 14 വയസുള്ള ഒരു പെൺകുട്ടിയെയുമാണ് കാണാതായത്. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്.

സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇവർ മുറികളിൽ നിന്നും പുറത്ത് കടക്കുകയായിരുന്നു. കാണാതായ മൂന്നുപേരിൽ ഒരാൾ പോക്സോ അതിജീവിതയാണ്. കുട്ടികളെ കാണാതായത് മനസിലാക്കിയ നിർഭയ കേന്ദ്രം അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


Reporter
the authorReporter

Leave a Reply