കോഴിക്കോട്: തീരദേശ ജനതയെ ദുരിതത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്‍റ് കെ.ഷൈബു നയിച്ച തീരദേശ പ്രചരണജാഥ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. കടലോര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്നും തീരദേശ പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഉറങ്ങുകയാണെന്നും വി.കെ.സജീവന്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഫിഷറീസ് മേഖലയില്‍ പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് കടലോരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരനടപടിയുമായി മുന്നോട്ട് പോവുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ തീരദേശസ്നേഹം കാപട്യമാവുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മത്സ്യ ബന്ധന ബോട്ട്,ക്ഷേമനിധി രജിസ്ട്രേഷനുകള്‍ക്ക് അഞ്ചിരട്ടി തുകയാണ് കേരളസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നത്. ഇത് വഞ്ചനയാണ്.
പട്ടയ വാഗ്ദാനവും,പുനഃരധിവാസവും ഇന്നും ജലരേഖയാണ്. കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട സമ്പാദ്യ ആശ്വാസ തുക പോലും സമയത്തിന് നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും സജീവന്‍ കുറ്റപ്പെടുത്തി.മണ്ഡലം വൈസ്പ്രസിഡന്‍റ് എം.ജഗന്നാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്,നേതാക്കളായ പ്രവീണ്‍ തളിയില്‍,എന്‍.പി.പ്രകാശ്,മാലിനി സന്തോഷ്,വര്‍ഷ അര്‍ജുന്‍,മധു കാമ്പുറം,പി.ശിവദാസന്‍,പി.കെ.സുനില്‍കുമാര്‍,അരുണ്‍രാമദാസ്,ടി.അര്‍ജുന്‍ പ്രസംഗിച്ചു.