Local NewsPolitics

രാത്രികാല പോസ്റ്റ്മോര്‍ട്ടം പ്രബല്യത്തില്‍ വരുത്തണം: അഡ്വ.വി.കെ. സജീവന്‍


കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം പ്രാബല്യത്തില്‍ വരുത്തണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.രണ്ടു ദിവസമായി പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണുരും, കോഴിക്കോടുമായി കാത്തിരുന്ന അസ്വാഭാവികമരണം സംഭവിച്ച യുവതിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആഗസ്റ്റ് 26ന് രാവിലെ കാസര്‍ഗോട്ടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അസ്വാഭാവികമായി മരിച്ചനിലയില്‍ കാണപ്പെട്ട യുവതി(സ്മൃതി 21)യുടെ ഭൗതികശരിരം മൂന്നാമത്തെ ദിവസം മാത്രമാണ് ബന്ധുക്കള്‍ക്ക് കൊല്ലത്തേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. കാസര്‍ഗോഡ് നിന്ന് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂരിലെത്തിച്ച ബോഡി അവിടെ ഡോക്ടര്‍ ഇല്ലാത്തത് കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നപ്പോഴേക്കും നാല് മണി കഴിഞ്ഞതിനാല്‍ പോസ്റ്റ്മോര്‍ട്ടം അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു.


രാത്രികാല പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവ് ഇറങ്ങിയെങ്കിലും അതിനാവശ്യമായ ഫാക്കല്‍റ്റി സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഇതേ മറുപടിയാണ് നല്‍കുന്നത്.കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളേജിലും രാത്രികാലപോസ്റ്റ്മോര്‍ട്ടം ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്ന് രണ്ടരക്കൊല്ലത്തിന് ശേഷമാണ് അസ്വാഭാവിക മരണങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോര്‍ട്ടം(പിഎംഇ) നടത്താന്‍ ഉത്തരവിറങ്ങിയത്. മെഡിക്കല്‍ കോളേജില്‍ പോലും അതിനുളള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് വലിയ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. അധികസമയത്തേക്ക് ഫോറന്‍സിക് വിഭാഗത്തേയും,സപ്പോര്‍ട്ടിംഗ് വിഭാഗത്തേയും അതോടൊപ്പം മതിയായ ലൈറ്റിംഗ് സംവിധാനവും ഉറപ്പു വരുത്തി രാത്രികാല പോസ്റ്റ്മോര്‍ട്ടം പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സജീവന്‍ ആവശ്യപ്പെട്ടു.

വി.കെ.സജീവന്‍റെ നേതൃത്വത്തിലുളള ബിജെപി സംഘം മെഡിക്കല്‍ കോളേജ് വൈസ്പ്രിന്‍സിപ്പാള്‍ ഡോ:അരുന്‍കുമാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത്കുമാര്‍,ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി,ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ശശിധരന്‍ നാരങ്ങയില്‍,കോര്‍പറേഷന്‍ കൗണ്‍സിലര്‍ സരിത പറയേരി,ബിജെപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം പ്രസിഡന്‍റ് സബിത പ്രഹ്ളാദന്‍,നേതാക്കളായ പി.രജിത്കുമാര്‍, നിസി ബൈജു,പ്രവീണ്‍ ശങ്കര്‍,ഹരീഷ് മലാപ്പറമ്പ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply