കോഴിക്കോട്: കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും തൊഴിലാളികളെ തേടുന്നവർക്കുമായി ഒരു മൊബൈൽ ആപ്പ് തയ്യാറാറി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം മനോഹർ ആചാര്യയുടെയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ “ഉസാംമൊബൈൽ ആപ്പ്”ഒരു സൗജന്യ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്.
ജി ടെക് കമ്പ്യൂട്ടർ എജ്യുക്കേഷൻ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ മെഹ്റുഫ് മണലൊടി പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഉസാം ആപ്പ് ലോഞ്ച് ചെയ്തു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.ലളിതമായ ഉപയോഗക്രമമാണ് സജ്ജമാക്കിയത്.
ഉസാം ആപ്പ് കേരളത്തിന് പുറത്തുള്ളവർക്കും പ്രയോജനകരമാക്കാനാകുമെന്ന് ശ്യാംമനോഹർ ആചാര്യ പറഞ്ഞു