Friday, November 22, 2024
GeneralHealthLatest

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ കരള്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.


കോഴിക്കോട്: മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരള്‍ തിരുവനന്തപുരത്ത് നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് കുമാറിനാണ് (61 വയസ്സ്) കരള്‍ മാറ്റിവെക്കുന്നത്.

റോഡ് മാര്‍ഗ്ഗം അവയവം എത്തിക്കുന്നതിനെടുക്കുന്ന സമയദൈര്‍ഘ്യം പരിഗണിച്ചാണ് എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട്ടേക്കെത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആസ്റ്റര്‍ മിംസ് അധികൃതര്‍ നേരിട്ട് ബാംഗ്ലൂരിര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെടുകയും അവരുടെ എയര്‍ ആംബുലന്‍സ് എത്തിക്കുകയായിരുന്നു. ചിപ്‌സണ്‍ ഏവിയേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സുനിലിന്റെ നേതൃത്വത്തില്‍ത 3.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ആംബുലന്‍സ് 5.03 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും 5.30 ഓട് കൂടി ആസ്റ്റര്‍ മിംസിലെത്തുകയുമായിരുന്നു.

അവയവം ആശുപത്രിയിലെത്തും മുന്‍പ് തന്നെ ശസ്ത്രക്രിയയ്ക്കാവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും ആസ്റ്റര്‍ മിംസില്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരിട്ട് ഓപ്പറേഷന്‍ തിയ്യറ്ററിലെത്തിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയുമാണ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ഡോ. സജീഷ് സഹദേവന്‍ (ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി), സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗ്യാസ്‌ട്രോ സര്‍ജന്മാരായ ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്യാസ്‌ട്രോ ടീം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. കിഷോറിന്റെയും ഡോ. രാഗേഷിന്റെയും നേതൃത്വത്തിലുള്ള ടീം, ട്രാന്‍സ്പ്ലാന്റ് മാനേജര്‍ അന്‍ഫി മിജോ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.


Reporter
the authorReporter

Leave a Reply