Local News

കോഴിക്കോട് സ്വകാര്യ ബസ് സ്‌കൂള്‍ വാഹനത്തിലിടിച്ച് ഡ്രൈവര്‍ക്കും കുട്ടികള്‍ക്കും പരുക്ക്

Nano News

കോഴിക്കോട്: വടകര എടച്ചേരിയില്‍ സ്വകാര്യ ബസ് സ്‌കൂള്‍ വാഹനത്തിലിടിച്ച് ഏഴു വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. കാര്‍ത്തികപ്പള്ളി എം.എം ഓര്‍ഫനേജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറുടെ പരുക്ക് സാരമുള്ളതാണ്. പരുക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രിയിലേക്കു മാറ്റി.

വടകരയില്‍ നിന്നു നാദാപുരം ഭാഗത്തേയ്ക്കു പോവുകയായിരുന്ന ബസും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂള്‍ വാനുമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂള്‍ വാനില്‍ കുടുങ്ങിയ ഡ്രൈവറെയും വിദ്യാര്‍ഥികളെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും പണിപെട്ടാണ് പുറത്തെടുത്തത്.


Reporter
the authorReporter

Leave a Reply