Local NewsPolitics

അശാസ്ത്രീയമായ കോളേജ് ഗ്രൗണ്ട് നിർമ്മാണം തടയണം ബി ജെ പി


കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ പൊന്നും തോറ മലയിലെ അശാസ്ത്രീയമായി നിർമ്മിക്കുന്ന കോളേജ് ഗ്രൗണ്ട് നിർമ്മാണം തടയണമെന്നാവശ്യപ്പെടുകൊണ്ട് ബി ജെ പി കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. നൂറ്റി തൊണ്ണൂറ്റി ആറ് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വന്ന ചെങ്കൽ ഖനനം നടത്തുന്ന ഈ പ്രദേശം ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയാണെന്നും, ഉന്നത അധികാരികൾ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒ. ഗണേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ, മണ്ഡലം പ്രസിഡൻ്റ് ഷാൻകരിഞ്ചോല , മണ്ഡലം ജനറൽ സെക്രട്ടറി വത്സൻ മേടോത്ത്, വി കെ ചോയിക്കുട്ടി, ടി ദേവദാസ് , പി സി പ്രമോദ്, കെ സി രാമചന്ദ്രൻ, കെ കെ വേലായുധൻ, കെ കുഞ്ഞിരാമൻ, സതീഷ് കുമാർ മിഥുൻ നെല്ലിക്കാം കണ്ടി, എൻ കെ ചന്ദ്രൻ സംസാരിച്ചു


Reporter
the authorReporter

Leave a Reply