GeneralLocal News

പന്തീരാങ്കാവ് ആളില്ലാത്ത വീട്ടിൽ മോഷണം; 4 പവനും 25,000 രൂപയും നഷ്ടമായി

Nano News

പന്തീരാങ്കാവ് വള്ളിക്കുന്ന് ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് മോഷണം. അഞ്ചുമാവ് നോർത്തിൽ അധ്യാപകനായ ഷബീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 4 പവൻ സ്വർണാഭരണവും 25,000 രൂപയും നഷ്ടപ്പെട്ടു. ശനിയാഴ്ച ഫറോക്കിലെ ഭാര്യവീട്ടിൽ പോയി ഞായറാഴ്ച തിരിച്ചുവന്നപ്പോഴാണ് സംഭവം അറിയുന്നത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പന്തീരാങ്കാവ് പൊലീസ് കേസ് എടുത്തു. വിരലടയാള വിദ്ഗധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.


Reporter
the authorReporter

Leave a Reply