കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തെ തുടർന്ന് പ്രമോദ് കോട്ടൂളിയെ എന്തിന് പുറത്താക്കിയെന്ന് സി.പി.എം വെളിപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ പി.എസ്.സി. നിയമനം നടത്തുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓഫീസിലെ പ്രമുഖന് വേണ്ടിയാണ് പ്രമോദ് കോട്ടൂളി സ്വകാര്യ വ്യക്തിയിൽ നിന്നും പണം വാങ്ങിയത് ഇക്കാരണത്താലാണ് പ്രേമോദ് കോട്ടൂളിയെ പാർട്ടി പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കിയത്.
അല്ലെങ്കിൽ ഏത് കേസിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത് എന്ന് സി.പി.എം വ്യക്തമാക്കണമെന്നും അഴിമതി നിയമനങ്ങളുടെ ഏകജാലകം മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.
പി. എസ്.സി. കോഴ സമഗ്രമായ അന്വേഷണം നടത്തുക, സി.പി.എം.നേതാക്കൻമാരുടെ അഴിമതി പുറത്ത് കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങളുയർത്തി ബി.ജെ.പി.നോർത്ത് മണ്ഡലം കമ്മറ്റി കോട്ടൂളിയിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് സബിത പ്രഹ്ളാദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, പ്രശോഭ് കോട്ടൂളി, ടി.രനീഷ്, സതീഷ് പാറന്നൂർ, സരിത പറയേരി, ടി.രജിത്കുമാർ, കെ.ജിതിൻ, വി.ടി.പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.