Sunday, December 22, 2024
BusinessGeneral

കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുമെന്ന് കോളേരി സിമന്റ്സ് വിപണിയിൽ ബ്രാന്റിഗംഗിന്റെ പേരിൽ അനാവശ്യ വിലവർദ്ധന കേരളജനതയ്ക്ക് ചാക്കിന് 100 രൂപയോളം നഷ്ടം


കോഴിക്കോട് : ബ്രാന്റിംഗിന്റെ പേരിൽ വിപണിയിൽ സിമന്റിന് അനാവശ്യ വിലവർധനയെന്ന് കോളേരി സിമന്റ്സ് ചെയർമാൻ ശ്രീരാജ് കോളേരി. കോവിഡും പ്രകൃതി ദുരന്തങ്ങളും കാരണം നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ അതി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയ പശ്ചാത്തലത്തിൽ സിമന്റ് വില വർധിപ്പിക്കുന്നത് പ്രതിസന്ധി വർധിപ്പിക്കും. കേരളത്തിൽ നിർമാണം നടക്കുന്ന മേയ് വരെ വർധിച്ച വില നീട്ടിക്കൊണ്ടു പോകാനാണ് കുത്തക കമ്പനികൾ ശ്രമിക്കുന്നത്.
സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കോൺട്രാക്ടർമാരും ആവശ്യപ്പെട്ടാൽ ന്യായവിലക്ക് സിമന്റ് നൽകാൻ കോളേരി അടക്കമുള്ള എട്ടോളം കമ്പനികൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കമ്പനിയുടെ നിർമാണം നടക്കുന്ന ആന്ധ്രാപ്രദേശിലെ തിരുപ്പൂർ, ഗുഡൂർ എന്നിവിടങ്ങളിലാണ്. നിലവിൽ പ്രതിദിനം ആയിരം ടൺ സിമന്റ് കേരളത്തിൽ എത്തിക്കാൻ കഴിയും. ആവശ്യം കൂടിയാൽ ഇത് 3000 ടൺ വരെയായി വർധിപ്പിക്കാൻ കഴിയും.
50 കിലോ ചാക്കിന് ചെറുകിട കമ്പനിൾ 400 രൂപ ഈടാക്കുമ്പോൾ ബ്രാന്റഡ് കമ്പനികൾ 500 -525 രൂപയാണ് ഈടാക്കുന്നത്. പ്രമുഖ സർക്കാർ സ്ഥാപനങ്ങളിൽ ഗുണനിലവാര ടെസ്റ്റ് നടത്തിയാണ് സിമന്റ് വിപണിയിലെത്തിക്കുന്നത്. സർക്കാർ മുൻകൈയെടുത്ത് ചെറുകിട കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ജനങ്ങൾക്കും ഗുണകരമായ രീതിയിൽ സിമന്റ് വിതരണം നടത്തണമെന്നും കമ്പനി അധികൃർ ആവശ്യപ്പെട്ടു. സി.ഇ.ഒ എം.വി ഹുസൈൻ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply