Sunday, November 24, 2024
GeneralPolitics

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്


മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരുന്നു നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. ഇതിന്‍റെ തുടർച്ച തന്നെയാകും ഇന്നത്തെ സമ്പൂർണ ബജറ്റും. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വാ​ഗ്ദാനങ്ങൾ ജനങ്ങളിലെത്തുമെന്ന് ഉറപ്പാക്കുമെന്നും 2047-ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ്. ജനങ്ങളുടെ ആ​ഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകെയന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ നിർമലാ സീതാരാമൻ ലോക്സഭയിൽ സാമ്പത്തിക സർ‌വേ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.

ഇന്നത്തെ സമ്പൂർണ ബജറ്റോടെ ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് നിർമലാ സീതാരമാന് സ്വന്തമാകും.


Reporter
the authorReporter

Leave a Reply