Politics

മേപ്പയ്യൂർ നെല്ല്യാടി റോഡിൽ യാത്രാ ദുരിതത്തിന് പരിഹാരം ആവശ്യപെട്ട് BJP സമരം


മേപ്പയ്യൂർ നെല്ല്യാടി റോഡിൽ യാത്രാ ദുരിതത്തിന് ഉടൻ പരിഹാരം വേണമെന്ന് ആവശ്യപെട്ട് BJP മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി മൂന്നിലധികം പഞ്ചായത്തുകളിൽ ഉള്ളവർക്ക് കോഴിക്കോട് നഗരത്തിലേക്കുള്ള യാത്രയ്ക്കുള്ള എളുപ്പവഴിയാണ് മേപ്പയൂർ കൊല്ലം നെല്ലിയാടി റോഡ് പത്ത് വർഷത്തിലധികമായി തകർന്നിരിക്കുന്ന റോഡ് ആണിത് ഈ അവസരത്തിൽ പിഡബ്ല്യുഡി ജൽജീവന്‍ മിഷന്റെ പൈപ്പ് ലൈൻ കാരണം പണി വൈകിക്കുന്നു എന്ന ആരോപണം പറഞ്ഞു തടിയൂരുകയാണ് ഒരുവട്ടം മന്ത്രിയും ഇപ്പോൾ എംഎൽഎയും ആയിരിക്കുന്ന ടിപി രാമകൃഷ്ണന്റെ മണ്ഡലം ആണിത് അദ്ദേഹത്തിൻറെ മുന്നിൽ നിരവധി തവണ നിവേദനങ്ങൾ ജനങ്ങൾ നൽകിയിട്ടുണ്ട് അതോടൊപ്പം മുഖ്യമന്ത്രിയുടെ നവകേരളയാത്രയിൽ പേരാമ്പ്ര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് നെല്ലിയാടി റോഡിനു വേണ്ടിയാണ് എന്നിട്ടുപോലും ഇതിനൊരു പരിഹാരം ഉണ്ടായില്ല പൊതുമരാമത്ത് വകുപ്പിന്റെ നിരുത്തരവാദപരമായ നിലപാടാണ് ഇന്ന് മേപ്പയൂരിലെ ജനങ്ങൾ അനുഭവിക്കുന്ന ഈ ദുരിതത്തിനു കാരണം കാരണം വരും ദിനങ്ങളിൽ റോഡിൻ്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ റോഡുപരോധമടക്കമുള്ള സമരമാർഗങ്ങളിലേക്ക് കടക്കുമെന്ന് ബിജെപി പ്രക്യാപിച്ചു ബൈജു കൊളോറോത്ത് അദ്യക്ഷനായ പരിപാടി മധുപുഴയരിയത്ത് ഉദ്ഘാടനം ചെയ്തു നാരായണൻ നാഗത്ത് , VC ബിനീഷ് മാസ്റ്റർ , അശോകൻ കണിയാറക്കൽ ,ശിവദാസൻശിവപുരി തുടങ്ങിയവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply