General

വ്യാജ ടിടിഇയെ ആര്‍പിഎഫ് പിടികൂടി


ചെന്നൈ: ട്രെയിനില്‍ ടിക്കറ്റ് പരിശോധിക്കാനെത്തിയ വ്യാജ ടിടിഇയെ ആര്‍പിഎഫ് പിടികൂടി. പാലക്കാട് സ്വദേശിയാ മണികണ്ഠ(30)നാണ് പിടിയിലായത്. താംബരം- നാഗര്‍കോവില്‍ അന്ത്യോദയ എക്‌സ്പ്രസിലെ ജനറല്‍ കോച്ചിലാണ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്തത്.

ഇയാളെ അറസ്റ്റ് ചെയ്തു. ട്രെയിന്‍ ഡിണ്ടിഗല്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ആര്‍പിഎഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാളെ പിടികൂടിയത്. യഥാര്‍ഥ ടിടിഇമാരെ പോലെ വേഷം ധരിച്ചും തിരിച്ചറിയില്‍ കാര്‍ഡ് ടാഗുമിട്ടാണ് ഇയാള്‍ പരിശോധനയ്‌ക്കെത്തിയത്.

എന്നാല്‍ ഇതേ ട്രെയിനില്‍ ഡ്യൂട്ടിയിലുള്ള മധുര ഡിവിഷനിലെ ടിടിഇക്ക് സംശയം തോന്നിയപ്പോഴാണ് അധികൃതരെ വിവരമറിയിച്ചത്. പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം ആര്‍പിഎഫ് റെയില്‍വേ പൊലിസിനു കൈമാറി.

*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*


Reporter
the authorReporter

Leave a Reply