Wednesday, February 5, 2025
Local News

ശ്രീരാമിന് നീറ്റ് പരീക്ഷയില്‍ 123-ാം റാങ്ക്


കോഴിക്കോട്: കുതിരവട്ടം സ്വദേശി വി. ശ്രീരാമിന് നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 123-ാം റാങ്ക്. ദുബായിൽ ഫിനാൻസ് മാനെജറായ വിശ്വനാഥൻ്റെയും പഞ്ചാബ് നാഷനൽ ബാങ്ക് മീഞ്ചന്ത ബ്രാഞ്ച് മാനെജർ ശാന്തിയുടെയും മകനാണ്. പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന്റെ കോഴിക്കോട് ബ്രാഞ്ചിലെ വിദ്യാർഥിയാണ്. 715 ആണ് ശ്രീരാമിൻ്റെ സ്കോർ. ആകാശിലെ അധ്യാപകർ നൽകിയ പിന്തുണ വിജയത്തിൽ നിർണായകമായെന്ന് ശ്രീരാം പറഞ്ഞു.

ശ്രീരാമിനെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. ആകാശ് അക്കാദമിക് മേധാവി ദിവ്യ എൽ., ബ്രാഞ്ച് മേധാവി വിനായക് മോഹൻ, ഏരിയ മേധാവി സംഷീർ കെ., അധ്യാപകരായ ലെജിൻ പി., ഷിജു ഇ., ചൈത്ര എം., മിർഷാദ് പി.പി തുടങ്ങിയവർ പങ്കെടുത്തു.

ആഗോളതലത്തില്‍ ഏറ്റവും കഠിനമായ കണക്കാക്കുന്ന പ്രവേശന പരീക്ഷകളിലൊന്നാണ് നീറ്റ്. 20 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് 2024ല്‍ നീറ്റ് പരീക്ഷ എഴുതിയത്. അവരുടെ മികച്ച നേട്ടം കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിനും ഒപ്പം മാതാപിതാക്കളുടെ പിന്തുണയുടേത് കൂടിയാണെന്നും ചീഫ് അക്കാദമിക് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.

ഇന്ത്യയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ബിരുദ മെഡിക്കല്‍ (എം ബി ബി എസ്), ഡെന്റല്‍ (ബി ഡിഎ സ്), ആയുഷ് (ബി എ എം എസ്), ബി യു എം എസ്, ബി എച്ച് എം എസ് കോഴ്സുകളും വിദേശത്ത് പ്രാഥമിക മെഡിക്കല്‍ യോഗ്യതയും നേടാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാ പരീക്ഷയായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയാണ് എല്ലാ വര്‍ഷവും നീറ്റ് നടത്തുന്നത്.


Reporter
the authorReporter

Leave a Reply