ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ഡിപ്പാർട്ട്മെൻറ് വാഹനം അപകടത്തിൽപ്പെട്ട് ഗുരുതരമായ പരിക്ക് പറ്റി കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ കോഴിക്കോട് റൂറൽ DHQവിലെ സിവിൽ പോലീസ് ഓഫീസർ കെ.ടി.കെ.അനുരൂപിൻ്റെ വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എസ്.ആർ.ഷിനോ ദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ IPS ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.രമേശൻ, ഡി.വൈ.എസ്.പി.മാരായ കെ.വിനോദ്കുമാർ, ഷാജ് ജോസ്, പോലീസ് അസോസിയേഷൻ ഭാരവാഹികളായ എം.എം. അജിത്ത് കുമാർ, വി.സഞ്ജുകൃഷ്ണൻ, കെ.സുധീഷ്, ജി. അമൃത, പി.വി.സുനിൽകുമാർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സി.കെ.സുജിത്ത്, പി.മുഹമ്മദ് എന്നിവർ സംസാരിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ സ്വാഗതവും ട്രഷറർ ജി.പി. അഭിജിത്ത് നന്ദിയും പറഞ്ഞു. പി. സുഖിലേഷിനെ കൺവീനറായും എം. ഷനോജിനെ ചെയർമാനായും തെരഞ്ഞെടുത്തു.