General

കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

Nano News

തൃശ്ശൂർ കുന്നംകുളത്ത് കുറുക്കൻ പാറയ്ക്ക് സമീപം കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു. സംഭവത്തിൽ 15 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

മണ്ണ് കയറ്റി വന്ന ടോറസാണ് ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. ടോറസിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവറെ വണ്ടിയുടെ ഡോർ തകർത്താണ് പുറത്തിറക്കിയത്.

പൊലിസും അഗ്നി സുരക്ഷാ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply