GeneralPolitics

കെ സുധാകരന്‍ വീണ്ടും കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു


കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരന്‍ വീണ്ടും ചുമതലയേറ്റു. വിവാദം അവസാനിപ്പിക്കാന്‍ എ.ഐ.സി.സി ഇടപെട്ടതോടെയാണ് സുധാകരന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. രാവിലെ 10.30 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.

കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന് സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ ചുമതലയേല്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് അനുമതി നല്‍കിയത്. അഭ്യൂഹങ്ങള്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നായിരുന്നു എംഎം ഹസ്സന് താല്‍ക്കാലിക അധ്യക്ഷ ചുമതല നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരന്റെ മടക്കം നീണ്ടത് വിവാദമായിരുന്നു. ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ നിലപാട്.


Reporter
the authorReporter

Leave a Reply