Saturday, November 23, 2024
climat

ഉഷ്ണതരംഗം: പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; കേരളത്തിലെ അംഗൻവാടികൾ ഒരാഴ്ച അടച്ചിടും


ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ജാഗ്രത നിര്‍ദേശം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെയ് രണ്ട് വരെ അടച്ചിടുമെന്ന് കലക്ടര്‍ അറിയിച്ചു. അഡീഷണല്‍ ക്ലാസുകള്‍ പാടില്ല. കോളജുകളിലും ക്ലാസുകള്‍ പാടില്ല. സമ്മര്‍ ക്യാമ്പുകളും നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദേശം

മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഗര്‍ഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാര്‍ഡുകളില്‍ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ കൂടുതലായി ഒരുക്കാനും സാമനമായ നിലയില്‍ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയൊട്ടാകെ തണ്ണീര്‍ പന്തലുകള്‍ ഒരുക്കണമെന്നും പകല്‍ 11 മുതല്‍ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കേരളത്തിലെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. മൂന്നു ജില്ലകളില്‍ താപതരംഗ മുന്നറിയിപ്പും മറ്റു ജില്ലകളിലെ കടുത്ത ചൂടും പരിഗണിച്ചാണ് തീരുമാനം.അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും. സംസ്ഥാനത്തെ 3 ജില്ലകളില്‍ താപതരംഗം രണ്ടു ദിവസം കൂടി തുടരും.


Reporter
the authorReporter

Leave a Reply