General

മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറുപവന്‍ സ്വര്‍ണം കവര്‍ന്നു

Nano News

മുത്താപ്പുതുപ്പെട്ടില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. സിദ്ധ ഡോക്ടറായ ശിവന്‍നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ നിന്നാണ് നൂറുപവന്‍ സ്വര്‍ണം കവര്‍ന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടില്‍ പ്രവേശിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്.

വീട്ടില്‍ നിന്ന് അസാധാരണമായ ബഹളം കേട്ട് അയല്‍ക്കാരാണ് വിവരം പൊലിസില്‍ അറിയിച്ചത്. പൊലിസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. പ്രസന്നകുമാരി അധ്യാപികയാണ്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply