police &crime

ഭാര്യയെയും സഹോദരനേയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി കൊന്ന് യുവാവ്


ഭാര്യയെയും ഭാര്യ സഹോദരനെയും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി കൊന്ന് യുവാവ്. ഡല്‍ഹി ഷക്കര്‍പൂരില്‍ അധ്യാപികയായ കമലേഷ് ഹോല്‍ക്കര്‍, സഹോദരന്‍ രാം പ്രതാപ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ കമലേഷിന്റെ ഭര്‍ത്താവ് ശ്രേയാന്‍സ് കുമാറിനെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഉടന്‍തന്നെ ശ്രേയാന്‍സ് കുമാറിനായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കമലേഷും ശ്രേയാന്‍സും വിവാഹിതരായത്. ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്. കുട്ടിയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയതായിരുന്നു ഭാര്യാ സഹോദരന്‍. കഴിഞ്ഞ കുറച്ചു കാലങ്ങളിലായി ഭാര്യയെ പ്രതി നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. സഹോദരന്‍ ഇത് ചോദ്യം ചെയ്തതാണ് ഇയാളെ കൂടുതല്‍ പ്രകോപിപ്പിച്ചത്, പോലീസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply