Politics

കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീലിന്റെ മരുമകള്‍ അര്‍ച്ചന പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉദ്ഗിറിലെ ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് അര്‍ച്ചന. കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ് അര്‍ച്ചനയുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച്ച ഫഡ്‌നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

”രാഷ്ട്രീയ മേഖലയില്‍ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി മോദി അവതരിപ്പിച്ച നാരി ശക്തി എന്നെ വല്ലാതെ സ്വാധീനിച്ചു. അത് സ്ത്രീകള്‍ക്കും തുല്യ അവസരം നല്‍കുന്നതാണ്. ”- അര്‍ച്ചന പറയുന്നു.


Reporter
the authorReporter

Leave a Reply