Business

ചരിത്രത്തിലാദ്യമായി 49,000 കടന്ന് പുതിയ റെക്കോർഡിൽ സ്വർണ്ണവില

Nano News

തിരുവനന്തപുരം: റെക്കോർഡുകളുടെ തുടർമഴയായി മാറി സ്വർണം. ചരിത്രത്തിലാദ്യമായി 49,000 കടന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. ഇന്ന് ഒരു പവന് 800 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. ഒരു ഗ്രാമിന് 100 രൂപയാണ് ഇന്ന് കൂടിയത്.

ചൊവ്വാഴ്ച സ്വർണവില പുതിയ റെക്കോർഡ് വിലയായ 48,640 രൂപയായി റെക്കോർഡ് ഇട്ടിരുന്നു. പിന്നീട് ഇന്നലെ അനങ്ങാതെ നിന്ന വില ഇന്ന് വമ്പൻ ഉയരത്തിലേക്ക് എത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോൾ 2203 ഡോളറിലാണ്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.


Reporter
the authorReporter

Leave a Reply