GeneralPolitics

പൗരത്യ നിയമം: ഇടത് വലത് മുന്നണികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രഫുൽകൃഷ്ണൻ


പൗരത്യ നിയമവിഷയത്തിൽ സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾ ജനങ്ങളെ തെദ്ധിദ്ധരിപ്പിച്ച് ഭയാശങ്ക സൃഷ്ടിക്കുകയാണെന്ന് എൻ ഡി എ വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻകുറ്റപ്പെടുത്തി – കേന്ദ്ര സർക്കാർ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്യ നിയമം യാതാരു പ്രയാസവു ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും അവരെ തെറ്റിദ്ധരിപ്പിക്കുന്നത് വോട്ടിനു വേണ്ടി മാത്രമാണെന്ന് അഭ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട സി പി എം നേതാവ് പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിന് കത്തയച്ച കാര്യം ഇടത് പക്ഷം മറക്കരുതെന്നും ‘ സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് വിമ്പിളക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

മൂന്ന് പതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ട പുഴിത്തോട് പിടിഞ്ഞാറത്തറ ബദൽ റോഡ് യാദാർത്യമാക്കാൻ വടകരയിലെ മുൻ എംപിമാർ യാതാരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി. വടകരയിലും വയനാട്ടിലും ഉന്നത കോൺഗ്രസ്സ് നേതാക്കൾ എംപിമാരായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.

മലയോര മേഖലയിലെ ജനങ്ങളെ വന്യജിവി ആക്രമത്തിൽ നിന്നും രക്ഷിക്കാൻ ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ലെന്ന് അഭ്ദേഹം പറഞ്ഞു – പെരുവണ്ണാമുഴിയിൽ സിആർപിഎഫ് കേന്ദ്രത്തിന് സ്ഥലമെടുപ്പ് നടത്തി എന്നല്ലാതെ കേന്ദ്രം പ്രാവർത്തികമായില്ലെന്നും അന്നത്തെ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ ജനത്ത കബളിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തിൽ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് തറമൽരാഗേഷ് ‘ ജില്ല കമ്മിറ്റി മെമ്പർമാരായ അഡ്വ: വി സത്യൻ, കെ കെ രജിഷ് , ജുബിൻബാലകൃഷ്ണർ എന്നിവർ സന്നിഹിതരായിരുന്നു.


Reporter
the authorReporter

Leave a Reply