കോഴിക്കോട് : കോന്നാട് ബീച്ചിനെ ഇരുട്ടിൽ നിന്നും ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ജനകീയ തീപന്ത പ്രതിഷേധം സംഘടിപ്പിച്ചു..
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു
കൊടിയേരി ബാലകൃഷണൻ ടുറിസം വകുപ്പ് മന്ത്രിയായിരുന്ന 2008 ൽ സ്ഥാപിച്ച കാസ്റ്റേൺ തുണുകളിൽ 15 വർഷം കഴിഞ്ഞിട്ടും ലൈറ്റ് ഫിറ്റ് ചെയാത്തത് ലഹരി മാഫിയയെ സഹായിക്കാനണെന്നും കോടി 20 ലക്ഷം രൂപയുടെ പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കെ. ഷൈബു ആരോപിച്ചു.
കേന്നാട് ബീച്ചിനെ പൊതു അനാശ്വാസ്യത്തിൽ നിന്ന് മോചിപ്പിച്ചതുപോലെ ചുലുമായി മഹിളകൾ അധികാരികളുടെ മുന്നിലേക്ക് വെളിച്ചതിന് വേണ്ടി സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു
വെസ്റ്റ്ഹിൽ ഏരിയ വൈസ് പ്രസിഡണ്ട് ടി.പി.സജീവ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു
മണ്ഡലം സെക്രട്ടറി സരള മോഹൻദാസ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് എൻ. സുജിത്ത്, ഏരിയ വൈസ് പ്രസിഡണ്ട് സോയ അനീഷ് , ഏ രിയ കമ്മിറ്റി അംഗങ്ങളായ ടി. വിനോദ്, ടി.ഡി. മനോജ്, പി.ബാബു, സജിനി വിനോദ്, സൗമ്യ സനൽ , ജിൻസി ദീപക്ക്, അംബുജാക്ഷി ,റാണി രതീഷ്, കെ. മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.