Wednesday, February 5, 2025
LatestPolitics

ഡെൽഹി ചലോ സമരം അരാജത്വം സൃഷ്ടിക്കാൻ:അഡ്വ.വി.കെ.സജീവൻ


പയ്യോളി: ഡെൽഹി ചലോ സമരം രാജ്യത്തിൻ്റെ പുരോഗതിയെ താറടിച്ചു കാണിക്കാനും അരാജത്വം സൃഷ്ടിക്കാനുമാണെന്നും ഇതിൻ്റെ പിന്നിൽ യഥാർഥകർഷകരല്ലെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.സ്വ.പയ്യോളി മനോജ് അനുസ്മരണസമ്മേളനം പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി സർക്കാരിൻ്റെ നേതൃത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ ആർക്കും അംഗീകരിക്കാതിരിക്കാനാവില്ല.മോദിക്കെതിരെ എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോൾ നിയമം കയ്യിലെടുക്കാനുളള നീക്കമാണ് നടക്കുന്നത്.സപോൺസർ ചെയ്യുന്നത് ഭീകരസംഘടനകളാണെന്നും വീ.കെ.സജീവൻ ആരോപിച്ചു.

ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റ് എ കെ ബൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.സി രാജീവൻ, അഭിരാം മാസ്റ്റർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് ടി കെ പദ്മനാഭൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എസ് എസ് അതുൽ, ജില്ലാക്കമ്മറ്റി അംഗം അഡ്വ. വി സത്യൻ, ഷിജി ടി പി, പ്രഭാകരൻ പ്രശാന്തി, പ്രജീഷ് കോട്ടക്കൽ, സനൽജിത്, എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply