കോഴിക്കോട്: കഴിഞ്ഞ രണ്ടുവർഷമായി സ്വന്തം മണ്ഡലങ്ങളിലെ പാവപ്പെട്ടവർക്ക് പെൻഷൻ കുടിശ്ശിക പോലും എത്തിക്കാൻ സാധിക്കാത്ത എം.എൽ.എ മാർ പണം ധൂർത്തടിച്ച് ഡൽഹിയിൽ പോയി സമരം നടത്തുന്നത് പ്രഹസനമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.സംസ്ഥാന ബഡ്ജറ്റിൽ കോഴിക്കോടിനോട് കാണിച്ച കടുത്ത അവഗണനക്കെതിരെ നോർത്ത് നിയോജകമണ്ഡലം എം.എൽ.എ ഓഫീസിന് മുന്നിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാളിതുവരെ പറഞ്ഞ വെളളിമാട് കുന്ന് – മാനാഞ്ചിറ റോഡ് വികസനം,എരഞ്ഞിപ്പാലം മേൽപാലം,ലൈറ്റ് മെട്രോ,എയിംസ്,കോംട്രസ്റ്റ് ഏറ്റെടുക്കൽ തുടങ്ങി കോഴിക്കോടിൻ്റെ വിഷയങ്ങൾ സംസ്ഥാന ബഡ്ജറ്റിൽ പരാമർശിച്ചു പോലുമില്ല.ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത എം.പി – എം.എൽഎ മാർക്കെതിരെ ജനകീയ കുറ്റവിചാരണകൾ ആരംഭിക്കുമെന്നും സജീവൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു
കൗൺസിലർമാരായ സി.എസ് സത്യഭാമ, എൻ ശിവപ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി.പ്രകാശൻ, പ്രവീൺ തളിയിൽ, എം. ജഗനാഥൻ, ലതിക ചെറോട്ട്, രാകേഷ് നാഥ്, ടി. എം. അനിൽകുമാർ, മധുകാട്ടുവയൽ, കെ.സുശാന്ത് പി.കെ. മാലിനി. അരുൺ രാമദാസ് നായ്ക്ക്, ടി.പ്രജോഷ് , മണ്ടിലേടത്ത് പ്രേമൻ, റൂബി പ്രകാശൻ, ടി അർജൂൻ്, പി.എം. സുരേഷ്, മധു കാമ്പുറം, വർഷ അർജൂൻ, മാലിനി സന്തോഷ്, കെ. ബസന്ത് , കെ. രാജീവ്, എ.പി.പുരുഷോത്തമൻ, എം.ശശീന്ദ്ര ബാബു, ആർ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.