കോഴിക്കോട്:ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് സംരംഭമായ കേരള റോഡ്‌വെയ്‌സ് (കെ ആർ എസ് ) ജോതി മേനോനെ അതിൻറെ സിഇഒ ആയും ബോർഡ് അംഗമായും നിയമിച്ചതായി പ്രഖ്യാപിച്ചു. ഈ തന്ത്രപ്രധാനമായ നേതൃത്വ നിയമനത്തിലൂടെ, അതിവേഗം വളരുന്ന എക്സ്പ്രസ്സ് കാർഗോ മേഖലയിലേക്ക് അതിൻറെ സേവനങ്ങൾ വിപുലീകരിക്കാൻ കെ ആർ എസ് ഒരുങ്ങുകയാണ്. എക്സ്പ്രസ്സ് കാർഗോ 15% ഉയർന്ന നിരക്കിൽ വളരുന്നതും ഉയർന്ന ലാഭം നേടുന്നതുമായ മേഖലയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാനവും അതിവേഗം വളരുന്നതുമായ മേഖലകളിലൊന്നിൽ ഏൻഡ്-ടു-ഏൻഡ് ലോജിസ്റ്റിക്സ് പ്ലെയറാകാനുള്ള കെ ആർ എസിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഇന്ത്യൻ ലോജിസ്റ്റിക്സ് മേഖലയിലെ ചുരുക്കം ചില വനിതാ നേതാക്കളിൽ ഒരാളായ ജോതി മേനോൻറെ നേതൃപാടവം കെ ആർ എസിലേക്ക് ചില സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിക്കും. സ്പോട്ടോൺ ലോജിസ്റ്റിക്‌സിന്റെ സഹസ്ഥാപകയെന്ന നിലയിൽ, സ്പോട്ടോണിന്റെ വളർച്ചയിലും ധനസമാഹരണ ശ്രമങ്ങളിലും 2022-ൽ ഡെല്ഹിവെറി എന്ന സ്ഥാപനത്തിലെക്കു ലയിപ്പിക്കുന്നതിലും അവർ ഒരു പ്രധാന പങ്കു വഹിച്ചു. പ്രശസ്തമായ XLRI -യിൽ നിന്ന് ബിരുദാന്തര ബിരുദം നേടിയ മേനോൻ, സ്പോട്ടോണിന് മുമ്പുള്ള കരിയറിൽ IBM, Accenture, AOL എന്നിവയിലെ പ്രധാന നേതൃത്വ റോളുകളും ഉൾപ്പെടുന്നു.
നിയമനത്തെക്കുറിച്ചു, കെ ആർ എസ് ബോർഡ് ചെയർമാൻ എം കെ സിറാജ്:
“അടുത്ത ദശകത്തിൽ ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളർച്ച മുതലാക്കാനുള്ള ഈ പരിവത്തന യാത്രയിൽ ട്രാക്ക് റെക്കോർഡ്, ആഴത്തിലുള്ള ലോജിസ്റ്റിക്സ് വ്യവസായ പരിജ്ഞാനം, സാങ്കേതിക വിദ്യ, ആളുകളുടെ കഴിവുകൾ എന്നിവയെക്കുറിച്ചുള്ള അവബോധം എന്നിവയാൽ കെ ആർ എസി നെ നയിക്കാനുള്ള മികച്ച ഒരു ലീഡർ ആണ് ജോതി മേനോൻ.”
1962-ൽ വി കെ മൊയ്തു ഹാജി സ്ഥാപിച്ച കെ ആർ എസ്, 1000-ലധികം സ്ഥലങ്ങളിൽ, 400 ൽ പരം ഓഫീസുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖലയായി ആറു പതിറ്റാണ്ടിനപ്പുറം വളർന്നിരിക്കുകയാണ്. ഇന്ന് 3500-ൽ അധികം വരുന്ന കെ ആർ എസ് ടീം 1,500 ഓളം ട്രക്കുകളിൽ പ്രതിദിനം 7,500 ടൺചരക്കുനീക്കം നടത്തുന്ന ഒരു സംരംഭമാണ്.
“ഇന്ത്യൻ ലോജിസ്റ്റിക്സ് മേഖലയിലെ കെ ആർ എസിന്റെ പാരമ്പര്യം ഐതിഹാസികമാണ്. ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സമ്പൂർണ ലോജിസ്റ്റിക്സ് സംരംഭമായി കെ ആർ എസ്സിൻറെ പരിണാമത്തിന് സംഭാവന നൽകാൻ സാധിക്കും എന്ന് എനിക്കു ഉത്തമ വിശ്വാസമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച 10 ലോജിസ്റ്റിക്സ് സംരംഭങ്ങളുടെ പട്ടികയിൽ ഒന്നായി കെ ആർ എസ്സിൻറെ തനതായ സ്ഥാനം ഉറപ്പിക്കുകകൂടിയാണ് എൻറെ വീക്ഷണം. ടെക്നോളജിയുടെ ഉപയോഗം, ഉപഭോക്‌തൃ കേന്ദ്രികൃതം എന്നിവയിലൂടെ 7X വരുമാന വളർച്ചയും, 2030-ഓടെ ഇന്ത്യയിലെ ലാഭകരമായ 10 ലോജിസ്റ്റിക്സ് കമ്പനികളിൽ ഇടംപിടിക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് മേനോൻ പറഞ്ഞു.
കേരള റോഡ്‌വെയ്‌സിനെക്കുറിച്ച് (കെ ആർ എസ് ): 60 വർഷത്തിലേറെ അഭിമാന പാരമ്പര്യമുള്ള കേരള റോഡ്‌വെയ്‌സ് (പി) ലിമിറ്റഡ്, ഇന്ത്യയിലെ ഒരു പ്രധാന ലോജിസ്റ്റിക്സ് സൊല്യൂഷൻ പ്രൊവൈഡറാണ്.
ശക്തമായ അടിസ്ഥാന സൗകര്യവും മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൊണ്ട്, കെ ആർ എസ് രാജ്യത്തുടനീളം സമാനതകളില്ലാത്ത ലോജിസ്റ്റിക്സ് സേവനങ്ങൾ ചെയ്തുവരുകയാണ്.