Latest

പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം


കോഴിക്കോട്: പത്രപ്രവർത്തക പെൻഷൻ തുക 15,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട്‌ ജില്ലാ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. നിലവിൽ 11,000 രൂപയാണ് പെൻഷൻ. ജീവിതച്ചെലവ് കുത്തനെ വർദ്ധിച്ച സാഹചര്യത്തിൽ ഇത് പരിഷ്കരിച്ച് 15,000 രൂപയാക്കേണ്ടത് അനിവാര്യമാണ്. ജനാധിപത്യത്തിന്റെ നാലാംതൂണായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ പെൻഷൻ തുക വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി ഷജിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ് വാർഷിക റിപ്പോർട്ടും ട്രഷറർ പി.വി. നജീബ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറിമാരായ എം.ടി. വിധുരാജ്, ടി. മുംതാസ്‌, വൈസ് പ്രസിഡന്റുമാരായ എ.മുഹമ്മദ് അസ്ലം, രജി ആർ നായർ, ടി. ഷിനോദ് കുമാർ, വി.കെ. സുരേഷ്, എം.വി. ഫിറോസ്, കെ.എ. സൈഫുദീൻ, മനു റഹ്‌മാൻ, കെ.സി. സുബിൻ, അജീഷ് അത്തോളി, എൻ. രാജീവ് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply