കോഴിക്കോട്: കഴിഞ്ഞ തവണ കോ വിഡ് കാരണം നവരാത്രി ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞെങ്കിൽ ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നവരാത്രി മഹോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ജില്ലയിലെ ക്ഷേത്രങ്ങൾ. ഇന്ന് മുതൽ വിജയദശമി വരെ വിവിധ ആഘോഷങ്ങളും പ്രത്യേക പൂജകളും നടക്കും. തളി ബ്രാഹ്മണ സമൂഹ മoത്തിൽ നവരാത്രിയുടെ ഭാഗമായി ബൊമ്മക്കൊലു ഒരുങ്ങി. ധർമ ശാസ്ത്ര വിധി പ്രകാരം മുപ്പത്തിമുക്കോടി ദേവീദേവൻമാർ വസിക്കുന്ന ഭൂമിയിൽ എല്ലാ ദേവീ ദേവൻമാരെയും പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകള 11 പടികളിലായി അലങ്കരിച്ചു വച്ചിരിക്കുന്നത്.
വലിയ ബൊമ്മകളാണ് ഇത്തവണത്തെ ബൊമ്മകൊലുവിന്റെ പ്രത്യേകത. നവരാത്രി ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ ദേവീ സ് തോത്രങ്ങൾ, ലളിതാംബാൾ ശോഭനം, ലളിത സഹസ്രനാമം, ദേവീ മാഹാത്മ്യം എന്നിവ പാരായണം ചെയ്യും.വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങും, ആയുധ, വാഹന പൂജയും നടക്കും