Latest

കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു


കോഴിക്കോട്:തിരുവമ്പാടി തമ്പലമണ്ണ പൊയിലിങ്ങാ പുഴയിലെ സിലോൺ കടവിൽ കാറ് പുഴയിലേക്ക് വീടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . മുക്കം തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിറാണ് മരണപ്പെട്ടത് . രണ്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് കൂടെയുണ്ടായിരുന്ന റഹീസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ11 മണിയോടുകൂടിയായിരുന്നു  –  അപകടം ഉണ്ടായത് .പ്രദേശത്ത് റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടം നടന്നത് ആദ്യം കണ്ടത്.

തൊഴിലാളികൾ വിവരമറിച്ചതിന് തുടർന്ന് നാട്ടുകാരും മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോട്ടത്തിൽ കടവ് പച്ചക്കാട് സ്വദേശി. മുഹാജിർ മരണപ്പെടുകയായിരുന്നു . റഹീസ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു .
മുഹാജിറിന്റെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും


Reporter
the authorReporter

Leave a Reply