കോഴിക്കോട് : ലോക പുസ്തക ദിനാഘോഷത്തിന്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല സമീപമുള്ള ഹൈസ്കൂൾ ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറുന്ന പദ്ധതിയുടെ ഉദ്ഘാടനം കവി പി കെ ഗോപി നിർവ്വഹിച്ചു. ദേവഗിരി സേവിയോ ഹൈസ്കൂളിൽ ദർശനം വനിത വേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാർ കയ്യൊപ്പ് ചാർത്തിയർന്ഥങ്ങൾ കൈമാറി.
ഹൈസ്കൂൾ വായന മത്സരത്തിന് തെരഞ്ഞടുത്ത ടി പത്മനാഭന്റെ സഖാവ് (മാതൃഭൂമി ബുക്സ് ), കെ പി രാമനുണ്ണിയുടെ ഫോസ് കോ , ലതാലക്ഷ്മിയുടെ തിരുമുഗൾ ബീഗം, (രണ്ടും DC ബുക്സ് ), അർഷാദ് ബത്തേരിയുടെ നമ്മുടെ കിടക്ക പച്ച (മാതൃഭൂമി), ബിമൽ മിത്രയുടെ ചരിത്രത്തിൽ ഇല്ലാത്തവർ ( ചിന്ത പബ്ളിഷേഴ്സ് ), എസ് ഹനീഫാ റാവുത്തരുടെ ശാസ്ത്രജ്ഞർ കണ്ടുപിടുത്തങ്ങൾ (പ്രഭാത് ) ശ്രീപ്രസാദ് വടക്കേപാട്ടിന്റെ ഓല പുരയിലെ ഋൃതു ഭേദങ്ങൾ, എം ബി മിനി യുടെ വവ്വാൽ വർഷം , സൈക്കിൾ (GV books, തലശ്ശേരി ) തുടങ്ങിയ ഗ്രന്ഥങ്ങൾ സേവിയോ ഹൈസ്കൂൾ പ്രധാനാധ്യാപകൻ സാജു ജോസഫ് ഏറ്റുവാങ്ങി.
ദർശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി, ദർശനം വനിത വേദി പ്രവർത്തകരായ എം എൻ രാജേശ്വരി , എം വി മേരി ക്കുട്ടി, ശശികല മഠത്തിൽ, എം റീന എന്നിവർ നേതൃത്വം നല്കി. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും കമ്മിറ്റി അംഗം വി കെ സോമൻ നന്ദിയും പറഞ്ഞു.