Art & CultureLatest

അക്ഷരം പുരസ്കാരങ്ങൾ സമ്മാനിച്ചു


കോഴിക്കോട്: അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗവും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ സമ്മാനിച്ചു. എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി, ചലച്ചിത്ര തിരക്കഥാകൃത്ത് പി.ആർ.നാഥൻ, അക്ഷരം ചെയർമാൻ റഹിം പൂവാട്ടുപറമ്പ്, കൺവീനർ ഗിരീഷ് പെരുവയൽ, വൈസ് ചെയർമാൻ ബിജു എം.പി. എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.രഞ്ജിത്ത്, ചലച്ചിത്ര സംവിധായകൻ നൗഷാദ് ഇബ്രാഹിം, മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ.എഫ്.ജോർജ്‌, അബ്ദുൽ സത്താർ കണ്ണൂർ, മാധ്യമം ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി, സംഗീത സംവിധായകൻ പ്രത്യാശ്കുമാർ, സപര്യ കലാക്ഷേത്ര പ്രിൻസിപ്പൽ രജനി പ്രവീൺ, ഉഷ സി നമ്പ്യാർ, മാതൃഭൂമി കണ്ണൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ പി.പി.ലിബീഷ്കുമാർ, കൃഷ്ണൻ തുഷാര, കെ.ടി.ത്രേസ്യ ടീച്ചർ, ആർ.സുരേഷ്കുമാർ എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.


Reporter
the authorReporter

Leave a Reply