കോഴിക്കോട്: കുണ്ടായിതോടിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തി റെയിൽവേ അടിപ്പാത യാഥാർത്യമാകുന്നു. പ്രദേശത്തെ ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു അടിപ്പാത.പ്രദേശത്ത് സന്ദർശനം നടത്തിയ ബി.ജെ.പി നിർവ്വാഹക സമതി അംഗവും റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാനുമായ
പി.കെ കൃഷ്ണദാസ് ഇതിനായ് ശക്തമായ ഇടപെടല്‍ നടത്തി.
നവംബർ ആദ്യവാരത്തിൽ അടിപ്പാതയെന്ന സ്വപ്നം പുവണിയും.
ജനങ്ങളോടൊപ്പം നിന്ന് ആവശ്യങ്ങൾ നേടിയെടുക്കുവാൻ ആത്മാർത്ഥമായി പരിശ്രമിച്ച റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസുമായി ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, വൈസ് പ്രസിഡൻ്റ് സി.സാബുലാൽ, എസ്, സി.മോർച്ച മണ്ഡലം പ്രസിഡൻ്റ് സബീഷ് ലാൽ കുണ്ടായിത്തോട് എന്നിവരുമായുള്ള കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.