BusinessLatest

ക്രോമയുടെ മാജിക്കല്‍ സമ്മര്‍ സെയില്‍


കോഴിക്കോട്: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നിചാനല്‍ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ മാജിക്കല്‍ സമ്മര്‍ സെയില്‍ പ്രഖ്യാപിച്ചു. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തെ നേരിടാന്‍ വീടുകളെ ഒരുക്കാനുള്ള അവസരമാണ് ക്രോമയുടെ ഈ സമ്മര്‍ സെയില്‍.

സമ്മര്‍ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ കണ്ടീഷണറുകള്‍, റൂം കൂളറുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയവയ്ക്ക് 45 ശതമാനം വരെ കിഴിവ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള എയര്‍ കണ്ടീഷണറുകളുടെ വിപുലമായ ശ്രേണി ക്രോമ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ചേഞ്ച്, അപ്‌ഗ്രേഡ് ആനുകൂല്യങ്ങള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, 18 മാസം വരെയുള്ള ഇഎംഐ ഓപ്ഷനുകള്‍ എന്നിവയുള്ള 350 ലധികം എസികളും 450 ലധികം റഫ്രിജറേറ്ററുകളുമാണ് ഉപഭോക്താക്കള്‍ക്കായി ക്രോമയില്‍ ഒരുക്കിയിരിക്കുന്നത്.

27,990 രൂപയില്‍ ആരംഭിക്കുന്ന സ്പ്ലിറ്റ് എസികളും 5,990 രൂപയില്‍ ആരംഭിക്കുന്ന റൂം കൂളറുകളും 21,990 രൂപയില്‍ ആരംഭിക്കുന്ന ക്രോമ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും ഉള്‍പ്പടെ ചൂടിനെ മറികടക്കാനുള്ള എല്ലാം ക്രോമ സമ്മര്‍ സെയിലില്‍ ലഭ്യമാണ്. വലിയ റഫ്രിജറേറ്ററുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 630 ലിറ്റര്‍ സൈഡ്‌ബൈസൈഡ് കണ്‍വെര്‍ട്ടിബിള്‍ റഫ്രിജറേറ്ററുകള്‍ 64,990 രൂപ മുതല്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിന് അനുയോജ്യമായ ശരിയായ കൂളിങ് സൊലൂഷന്‍സിനായി ക്രോമ സ്റ്റോറുകളിലെ ജീവനക്കാരില്‍ നിന്ന് വിദഗ്‌ദ്ധോപദേശവും ലഭിക്കും.


Reporter
the authorReporter

Leave a Reply