ബേപ്പൂർ: നിരോധനത്തിന് ശേഷവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി സിപിഎം ചങ്ങാത്തത്തിലാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്നാലെ നടന്ന് അവരെ സിപിഎമ്മിലേക്ക് ചേര്‍ക്കുകയാണ് നേതാക്കള്‍.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ദേശവിരുദ്ധമായ നിലപടുകള്‍ സിപിഎം ഏറ്റെടുക്കുകയാണെന്നും താത്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന ഇത്തരം നിലപാടുകള്‍ ഭാവിയില്‍ സിപിഎമ്മിന് തന്നെ ദോഷമാവുമെന്നും സജീവന്‍ പറഞ്ഞു.
പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കും എതിരെ ബിജെപി ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത് നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷിംജീഷ് പാറപ്പുറം, അഡ്വ. അശ്വതി സുരാജ്, വൈസ് പ്രസിഡൻ്റ് മാരായ ഗിരീഷ് പി.മേലേടത്ത്, സാബുലാൽ കുണ്ടായിത്തോട്, എന്നിവർ സംസാരിച്ചു. ഗോതീശ്വരം തമ്പി റോഡിൽ മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്തിന് അഡ്വ.വി.കെ.സജീവൻ പാർട്ടി പതാക കൈമാറി ആരംഭിച്ച
പദയാത്ര ,ബേപ്പൂർ ടൗൺ, ബി.സി.റോഡ്, കിഴക്കും പാടം, പെരച്ചനങ്ങാടി , തമ്പുരാൻ പടി, അരക്കിണർ,മാത്തോട്ടം, ,എന്നിവടങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം മീഞ്ചന്ത ഓവർ ബ്രിഡ്ജ് പരിസരത്ത് സമാപിച്ചു.
ഏ.വി.ഷിബീഷ്, ആനന്ദ് റാം കൊളത്തറ, വിജിത്ത് എം , വിന്ധ്യാ സുനിൽ ,ദീപ്തി മഹേഷ്,സോമിത ശശികുമാർ , അഖിൽ പ്രസാദ്,എന്നിവർ നേത്യത്വം നൽകി. പദയാത്രയുടെ രണ്ടാം ദിനത്തിൽ അരീക്കാട് ടൗൺ നിന്നും ആരംഭിച്ച് നല്ലളം അങ്ങാടി, മോഡേൺ കമ്പനി , കൊളത്തറ, കുണ്ടായിത്തോട്, എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ചെറുവണ്ണൂർ അങ്ങാടിയിൽ സമാപിക്കും. ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷണൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.