കോഴിക്കോട്. ലഹരിക്കെതിരെ യുവത്വം എന്ന സന്ദേശം ഉയർത്തി കൊണ്ടാണ് ചിന്മയ യുവകേന്ദ്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാരത്തോൺ സംഘടിപ്പിച്ചു വരുന്നത് ഇതിന് ഭാഗമായി കോഴിക്കോട് ഈ മാസം 14ന് മാരത്തോൺ നടക്കും. കോഴിക്കോട് നടക്കുന്ന മാരത്തോൺ തൊണ്ടയുടെ ചിന്മയ വിദ്യാലയത്തിൽ നിന്ന് ആരംഭിച്ച പൊറ്റമ്മൽ കോട്ടൂളി വഴി അരടത്തുപാലം വരെയും തിരിച്ച് ചിന്മയ വിദ്യാലയം വരെയുമാണ് ഓടുന്നത്. മാരത്തോണിന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ശ്രീകുമാർ നിർവഹിക്കും. കോഴിക്കോട് ചിന്മയ യുവകേന്ദ്രയും ചിന്മയ വിദ്യാലയത്തിലെ മാതൃസമിതിയും സംയുക്തമായി നടത്തുന്ന മാരത്തോണിൽ ആയിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. മരത്തോൺ രാത്രി എട്ടു മണിയോടെ അവസാനിക്കും. നിലവിൽ പാലക്കാട് തിരുവനന്തപുരം കണ്ണൂർ ജില്ലകളിൽ ഇതിനോടകം തന്നെ മാരത്തോണുകൾ സംഘടിപ്പിച്ചു കഴിഞ്ഞു ജനുവരി 14ന് കോഴിക്കോട് കൂടാതെ കാസർകോട് ജില്ലയിലെ മാരത്തോൺ കൂടി നടത്തപ്പെടും