Sunday, November 24, 2024
General

അശോകന്‍ ചരുവിലിന് 48-ാമത് വയലാര്‍ പുരസ്‌കാരം


തിരുവനന്തപുരം: സാഹിത്യകാരന്‍ അശോകന്‍ ചരുവിലിന് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. അവാര്‍ഡ് കാട്ടൂര്‍കടവ് എന്ന നോവലിനാണ്. 48ാമത് വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് വലയാര്‍ രാമവര്‍മ ട്രസ്റ്റാണ്. പുരസ്‌കാരം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങിയതാണ്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സിന്റെ ആഖ്യാനമാണ് നോവലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയിരുന്നു.

അവാര്‍ഡ് നിശ്ചയിച്ചത് സാഹിത്യകാരന്‍ ബെന്ന്യാമിന്‍,പ്രൊഫ.കെ.എസ്.രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ്. മൂന്നൂറോളം ഗ്രന്ഥങ്ങളില്‍നിന്ന് ആറ് പുസ്തകങ്ങള്‍ അന്തിമ റൗണ്ടിലെത്തിയിരുന്നു. 

പുരസ്‌കാരം സമ്മാനിക്കുക വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആണ്.


Reporter
the authorReporter

Leave a Reply