കോഴിക്കോട്:75-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ മലപ്പുറം ജില്ലയിലാണ് നടക്കുന്നത്. ഏപ്രിൽ 16ന് മഞ്ചേരിയിലും കോട്ടപ്പടിയിലുമായി മത്സരങ്ങൾ ആരംഭിക്കും.കേരള ടീമിൻ്റെ മത്സരങ്ങൾ മഞ്ചേരിയിൽ നടക്കും.
കോഴിക്കോട് നടന്ന പരീശീലന ക്യാംപിൽ പങ്കെടുത്ത 30 അംഗങ്ങളിൽ നിന്നാണ് ടൂർണമെൻ്റിനായുള്ള 20 പേരെ തെരഞ്ഞെടുത്തത്. കോഴിക്കോട് വെച്ചായിരുന്നു പ്രഖ്യാപനം. ജിജോ ജോസഫാണ് ടീം ക്യാപ്റ്റൻ.
ടീമിലെ 13 പേർ പുതുമുഖങ്ങളാണ്. വി. മിഥുൻ, എസ്. ഹജ്മൽ എന്നിവരാണ് ഗോൾകീപ്പർമാർ ജി. സഞ്ജു, സോയൽ ജോഷി, ബിപിൻ അജയൻ, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, സൽമാൻ കള്ളിയത്ത് എന്നിവർ പ്രതിരോധ നിരയിൽ കരുത്തു പകരുമ്പോൾ നായകൻ ജിജോ ജോസഫ് , അർജുൻ ജയരാജ്, പി. അഖിൽ, ഫസലുറഹ്മാൻ, ഷിഖിൽ, പി.എൻ. നൗഫൽ, നിജോ ഗിൽബർട്ട്, കെ. മുഹമ്മദ് റാഷിദ് എന്നിവർ മധ്യനിരയിലും മുന്നേറ്റ നിരയിൽ എം. വിഘ്നേഷ്, ടി.കെ. ജെസിൻ, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് ബാസിതും ടീമിന് കരുത്ത് പകരും ബിനോ ജോർജിൻ്റെ കഠിന പരിശീലനത്തിൽ വലിയ ആത്മവിശ്വാസത്തിലാണ് ടീം സജ്ജമായിരിക്കുന്നത്.ഏറ്റവും മികച്ച കളിക്കാരെ തന്നെയാണ് കേരളത്തിനായി രംഗത്തിറക്കിയിരിക്കുന്നതെന്ന് ഹെഡ് കോച്ച് ബിനോ ജോർജജ് പറഞ്ഞു. ഡിഫെൻ്റർമാരിലും മിഡ്ഫീൽഡർമാരിലുമാണ് ഏറെ പ്രതീക്ഷയെന്നും അദ്ധേഹം സൂചിപ്പിച്ചു. കളിച്ചു ജയിച്ചു വരുമെന്ന് ക്യാപ്റ്റൻ ജിജോ ജോസഫ് പറഞ്ഞു.കേരളത്തിൻ്റെ ആദ്യ മത്സരം ഏപ്രിൽ 16ന് രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിൽ രാജസ്ഥാനുമായി നടക്കും കെ.എഫ്.എ പ്രസിഡണ്ട് ടോം ജോസ്, ഡി.എഫ്.എ പ്രസിഡണ്ട് പി.രഘുനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.