General

നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു


മലേഷ്യയില്‍ നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ ഓടെ ലുമുട്ട് നേവല്‍ ബേസിലായിരുന്നു അപകടം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനു വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്‌സല്‍ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം.

ഹെലികോപ്റ്ററിലുണ്ടായിരുന്ന 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തിന്റെ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് അപകടം സംഭവിച്ചതെന്വേഷിക്കാന്‍ സമിതി രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒരു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത് സമീപത്തെ നീന്തല്‍കുളത്തിലാണ്. മാര്‍ച്ചില്‍ മലേഷ്യന്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ മലേഷ്യയിലെ ആംഗ്‌സ ദ്വീപിന് സമീപം കടലില്‍ തകര്‍ന്നു വീണും അപകടം നടന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെയും സഹപൈലറ്റിനെയും രണ്ടു യാത്രക്കാരെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.


Reporter
the authorReporter

Leave a Reply