കോഴിക്കോട്:സമൂഹത്തിൽ അക്ഷരദീപം തെളിയിക്കുന്ന കോഴിക്കോട്ടെ 10 ലൈബ്രറികളെ അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) ആദരിക്കുന്നു.
ഗോവിന്ദപുരം ലൈബ്രറി, സന്മാർഗ ദർശിനി ലൈബ്രറി ആന്റ് റീഡിംഗ് റൂം ഗാന്ധി റോഡ്, സഹൃദയ റീഡിംഗ് ക്ലബ്ബ് ആന്റ് ലൈബ്രറി മലാപ്പറമ്പ്, ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല എരഞ്ഞിപ്പാലം, ദേശപോഷിണി പബ്ലിക്ക് ലൈബ്രറി കുതിരവട്ടം, ദേവീസഹായം റീഡിംഗ് റൂം ആന്റ് ലൈബ്രറി തിരുത്തിയാട്, ദർശനം സാംസ്കാരിക വേദി ലൈബ്രറി കാളാണ്ടിത്താഴം, ഐക്യകേരള റീഡിംഗ് റൂം ആന്റ് ലൈബ്രറി ചക്കോരത്തുകുളം തുടങ്ങിയ ലൈബ്രറികളെയാണ് പുസ്തകങ്ങളും പ്രശസ്തിപത്രങ്ങളും നൽകി ആദരിക്കുന്നത്.
എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി, പി.ആർ.നാഥൻ എന്നിവരാണ് മുഖ്യാതിഥികൾ. എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിക്കും.