Local News

പരിമിധികൾ മറികടക്കാൻ നാടകത്തിനാകണം: പ്രദീപ്കുമാർ കാവുന്തറ

Nano News

 

നടുവണ്ണൂർ : പുതിയ കാലത്ത് നാടക രചനയ്ക്ക് പരിമിധികളും വെല്ലുവിളികളുമുണ്ടെന്നും  ഇതിനെ പ്രതിരോധിക്കാൻ നാടകം കൊണ്ടാവണമെന്നും കിത്താബ്  ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി നടന്ന നാടക പ്രവർത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് നാടകകൃത്ത്  പ്രദീപ്കുമാർ കാവുന്തറ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ടി എം ശശി അധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. എം കെ രവിവർമ്മ, വാസുവാളിയിൽ, നന്തി പ്രകാശ്, ഹരീഷ് കോട്ടൂർ, കെ കെ മൊയ്തീൻ കോയ , അഷ്റഫ് കുരുവട്ടൂർ,മേലടി ബാലകൃഷ്ണൻ, ബൽറാം കോട്ടൂർ, സുമതി ഹരിഹർ, സുരേഷ് പാർവതിപുരം രാജൻ നരേയംകുളം പ്രദീപ് കൃഷ്ണഗാഥ, കെ വി സത്യൻ, മജീദ് ശിവപുരം എന്നിവർ സംസാരിച്ചു

യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കിതാബ് ലിറ്ററേച്ചർ ഫസ്റ്റ് നാളെയും മറ്റന്നാളും ആയി നടുവണ്ണൂർ ഗ്രീൻ പാരേസോ ഹാളിൽ വച്ച് നടക്കും. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സെഷനുകളിൽ സനാതൻ, ആ നെല്ലിമരം പുല്ലാണ്, ഇനിയൊരു ജന്മം കൂടി വയലാറിൻറെ മന്ത്ര മധുര ഗാനങ്ങൾ, മരണ വംശം, പാതിര , യാത്രികൻ്റെ ഡയറി, അക്കരപ്പച്ച, പി കെ ഗോപിയുടെ തെരഞ്ഞെടുത്ത കവിതകൾ എന്നിവയാണ് ചർച്ച ചെയ്യുന്നത്. പി.കെ. ഗോപി, പി..വി. ഷാജികുമാർ, ഡോ. എൻ. എം . സണ്ണി, രജനി പാലാമ്പറമ്പിൽ, ഡോ. ശശികുമാർ പുറമേരി , രമേഷ് കാവിൽ , കെ. കെ. മൊയ്തീൻ കോയ, ഡോ. ആര്യ ഗോപി, എം. എ . ബഷീർ, ഡോ. ശരത് മണ്ണൂർ, രാജൻ നരയംകുളം, എന്നിവർ നാളത്തെ വിവിധ സെഷനുകളിലായി പങ്കെടുക്കും.


Reporter
the authorReporter

Leave a Reply