കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവ മാരത്തോൺ സംഘടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനുസമീപം ബീച്ചിൽ നിന്ന് ആരംഭിച്ച് മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് കിഡ്സൺ കോർണറിൽ സമാപിച്ചു. ബിജെപി കോഴിക്കോട് സിറ്റി ജില്ലാപ്രസിഡന്റ് അഡ്വ കെ പി പ്രകാശ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.

യുവമോർച്ച സിറ്റിജില്ലാ പ്രസിഡന്റ് എം.വിജിത്തിന് ഫ്ലാഗ്കൈമാറി.
ബിജെപി സിറ്റി ജില്ല ജനസെക്രട്ടറി എം സുരേഷ് . ട്രഷറർ ഷിനു പിണ്ണാണത്ത് മഹിളമാർച്ച ജില്ലാ പ്രസിഡന്റ് വിന്ധ്യ സുനിൽ എന്നിവർ സംസാരിച്ചു.

യുവമോർച്ച ജില്ലാ ജന സെക്രട്ടറി കെ.വി യതു രാജ് വൈസ്പ്രസിഡന്റുമാരായ റിബിത്ത് മാങ്കാവ് അക്ഷയ് കെ
ശരത്ത് കുന്ദമംഗലം
സെക്രട്ടറിമാരായ ബിപിൻ കൃഷ്ണൻ.വൈഷ്ണവ്.ആദർശ് സോമിത്ത് . ട്രഷറർ സൂരജ്.എ.കെ അക്ഷയ്.എം,ജിബിൻ.സൂഷ്മ . ഷിനോഭ് ബിബീഷ്.എന്നിവർ നേതൃത്വം നൽകി.













