Tuesday, December 3, 2024
GeneralLatest

ജോജുവിന്റെ വാഹനത്തിന് നേരെ ആക്രമണം, ചില്ല് തകർത്തു


കൊച്ചി:ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തകർത്തു.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്തരുതെന്ന് പറഞ്ഞായിരുന്നു റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ജോജു ചോദ്യം ചെയ്തത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കൊരാളോടും വൈരാഗ്യമില്ലെന്നും, കോണ്‍ഗ്രസ്സുകാരെ നാണം കെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്നും ജോജു ആരോപിച്ചു.

ഇങ്ങനെയാണോ സമരം ചെയ്യേണ്ടതെന്നും. നമ്മുടെ വീട്ടിലാണെങ്കില്‍ ഇത്തരത്തിൽ ചെയ്യുമോ എന്നും ജോജു ചോദിച്ചു


Reporter
the authorReporter

Leave a Reply