Thursday, January 23, 2025
GeneralLocal News

ലോഡ്ജ് മുറിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി


തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച കുമാര്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

രാവിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.

രണ്ട് ദിവസം മുന്‍പാണ് കുമാര്‍ മുറിയെടുത്തതെന്നാണ് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്.

പൊലിസും ഫോറന്‍സിക് വിഭാവം ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി.


Reporter
the authorReporter

Leave a Reply