Local News

യോഗ@60 സൗജന്യ യോഗകോഴ്സിന് തുടക്കം

Nano News

കോഴിക്കോട്: റോട്ടറി ക്ലബ്ബ് സൗത്തും,ആര്‍വിയോണ്‍സ് ഇന്‍റര്‍ നാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ യോഗ കോഴ്സ് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.മനുഷ്യായുസും,ജീവിത ശൈലീരോഗങ്ങളും നിയന്ത്രിക്കുന്ന പ്രധാന ഔഷധമായി യോഗ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സജീവന്‍ പറഞ്ഞു. ശാരീരികവും,മാനസ്സികവും,ആദ്ധ്യാത്മികവുമായ സമന്വയത്തിലൂലെ ലഭിക്കുന്ന ഊര്‍ജ്ജവും,പരിമുറുക്ക മില്ലാത്ത അവസ്ഥയും മനുഷ്യന്‍റെ കഴിവുകള്‍ അതാത് മേഖലയില്‍ പ്രയോജനപ്പെടുത്താന്‍ ഏറെ സഹായിക്കുന്നു.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയില്‍ പ്രമേയമവതരിപ്പിച്ച് അന്താരാഷ്ട്രയോഗദിനം പ്രഖ്യാപിച്ചതോടെയാണ് യോഗക്ക് ഇത്രയും പ്രചാരം ലഭിച്ചതെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.60 വയസ്സ് കഴിഞ്ഞവര്‍ക്കുളള 41 ദിവസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ കോഴ്സിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. റോട്ടറി ക്ലബ് കോഴിക്കോട് സൗത്ത് ചെയര്‍മാന്‍ പി.സി.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

ആര്‍വിയോണ്‍സ് ചെയര്‍മാന്‍ രഞ്ജിത്ത് ആര്‍വിയോണ്‍,,സിഇഒ നിഷാ രഞ്ജിത്ത്,റോട്ടറി സെക്രട്ടറി ഡോ:ശ്രീജില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.യോഗ പ്രദര്‍ശനവും നടത്തി.കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയാനും,റജിസ്റ്റര്‍ ചെയ്യാനും 9633797838 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.


Reporter
the authorReporter

Leave a Reply