Tuesday, December 3, 2024
Latestsports

വേൾഡ് ഫൂട്ട് വോളി: ബ്രോഷർ പ്രകാശനം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു


കോഴിക്കോട് : വിവിധ ലോക രാജ്യങ്ങളിൽ നിന്നും കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേൾഡ് ഫൂട്ട് വോളിയുടെ ബ്രോഷർ പ്രകാശനം കേന്ദ്ര വിദേശകാര്യ – പാർലിമെന്ററി സഹമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു. ഫൂട്ട് വോളി ഓഫ് കേരളയുടെ ട്രഷറർ കെ വി അബ്ദുൾ മജീദ് സ്വീകരിച്ചു.

ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി വൈസ് പ്രസിഡന്റ് എം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വി പി അബ്ദുൽ കരീം, സി പി അബ്ദുൾ റഷീദ് , കെൻസ ബാബു , ഹാഷിം കടാക്കലകം എന്നിവർ സംസാരിച്ചു. സി ഇ ഒ അബ്ദുള്ള മാളിയേക്കൽ സ്വാഗതവും ആർ ജയന്ത് കുമാർ നന്ദിയും പറഞ്ഞു.

2023 ഫെബ്രുവരി 23 മുതൽ 28 വരെ ബീച്ച് പരിസരത്താണ് വേൾഡ് ഫൂട്ട് വോളി സംഘടിപ്പിക്കുന്നത്. മത്സരാർത്ഥികളായ 20 രാജ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറായി .ഡിസംബർ അവസാന വാരം സംഘാടക സമിതി പ്രവർത്തനം ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

 


Reporter
the authorReporter

Leave a Reply