Saturday, November 23, 2024
BusinessHealthLatest

ലോക ആയുർവേദ കോൺഗ്രസ് ; കെ എം സി ടി യുടെ സാന്നിദ്ധ്യം ശ്രദ്ധേയം


കോഴിക്കോട് : ഗോവ പൻജിമിൽ സംഘടിപ്പിച്ച ലോക ആയുർ വേദ കോൺഗ്രസിൽ കോഴിക്കോട് കെ എം സി ടി മെഡിക്കൽ കോളേജ് ആയുർവേദ സംഘം നടത്തിയ ഇന്നോവഷൻ ഇക്കോസിസ്റ്റത്തെക്കുറിച്ചുള്ള ശിൽപ്പശാല ശ്രദ്ധേയമായി.
കെ എം സി ടി ആയുർവേദ മെഡിക്കൽ കോളേജ് ഐ ഇ ഡി സി യൂണിറ്റിലെയും വേൾഡ് ആയുർവേദ ഫൗണ്ടേഷനിലെയും ഒരു സംഘം ഡോക്ടർമാരായിരുന്നു ഏകോപനം.
സി സി ആർ എ എസ് ഡയറക്ടർ ജനറൽ ഡോ. രവിനാരായണ ആചാര്യ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.

എ ഡി ഐ ശങ്കര ടിബിഐയിലെ പ്രശസ്ത സ്റ്റാർട്ടപ്പ് കോച്ചും മെന്ററുമായ അജയ് ബേസിൽ വർഗീസ് നടത്തിയ ബോധവൽക്കരണ ക്ലാസ് , കെ ഐ ഐ സി ഫെസിലിറ്റേറ്റർ എബിൻ എലവത്തിങ്കലിന്റെയും യുവ സംരംഭക ശിവ രാഘവിയുടെയും കൺട്രി ഹെഡ് ആൻഡ് ഗ്ലോബൽ കമ്മ്യൂണിറ്റി ഹെഡ് ഫൗണ്ടെർസ് ലിയർ സേഷൻസ് നടന്നു .

ആയുർവേദത്തിൽ ഇന്നൊവേഷൻ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്റെ ആവശ്യകതയും വ്യാപ്തിയും വെല്ലുവിളികളും എന്ന വിഷയം പാനൽ ചർച്ചയിലൂടെ സമാപിച്ചു .

ക്ലിൻഫൗണ്ട് ക്ലിനിക്കൽ റിസർച്ച് സ്ഥാപക ഡയറക്ടറും സിഇഒയുമായ ഡോ. ശ്രീജിത്ത് ശ്രീകുമാർ , ഡബ്ള്യൂ എച്ച് ഒ, ജനിവ ടെക്നിക്കൽ ഓഫീസർ ഡോ. ഗീതാകൃഷ്ണൻ , ധാത്രി സി ഇ ഒ ഡോ. സജികുമാർ , അഷ്ടാംഗ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നാരായൺ നമ്പി , സംരംഭകൻ ഡോ. നിമിൻ ശ്രീധർ , എബിൻ എഫ്രേം എലവത്തിങ്കൽ എന്നിവരടങ്ങിയ പാനലിസ്റ്റുകളാണ് സെഷൻ മോഡറേറ്റ് ചെയ്തത്. കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച് ഡോ. കെ കെ ദീപ , ഡോ. വി നിധിൻ ചേർന്ന് ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

ഡോ.ആദർശ് ഇ കെ, ഡോ.ശരത് കെ ബാബു, ഡോ.സുബിൻ, ഡോ.സുരേഷ്, ഡോ. രതീഷ്, ഡോ. വിപിൻ പി.സി ,ഡോ. ബേസിൽ, ഹൗസ് സർജൻമാരായ ഡോ. സച്ചിൻ എ എം , ഡോ. ശ്രീലക്ഷ്മി ശങ്കരൻകുട്ടി , വിദ്യാർത്ഥി പ്രതിനിധികളായി. വർണ്ണ ദാസ്, അമീന ഷിബില്ല, അബുൻ വി എസ് എന്നിവരും സന്നിഹിതരായി.

ശിൽപ്പശാല കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവകാശപ്പെട്ട് നിരവധി വ്യവസായ വിദഗ്ധർ അഭിനന്ദിച്ചു

 


Reporter
the authorReporter

Leave a Reply