കോഴിക്കോട്: ഗസയിലെ കുഞ്ഞുങ്ങൾക്ക് വനിതാ കലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യവും ശ്രദ്ധാഞ്ജലിയും സംഘടിപ്പിച്ചു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു. അജിതാ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മാനാഞ്ചിറ എസ് കെ പൊറ്റക്കാട് പ്രതിമയ്ക്കു സമീപം നടന്ന ചടങ്ങിൽ വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി അനീസാ സുബൈദ, എം എ ബഷീർ, ടി എം സജീന്ദ്രൻ, കെ നഹിയാനാ ബീഗം, മൃദുല മനോമോഹൻ, സുമതി ഹരിഹർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങ് മുണ്ട്യാടി ദാമോദരൻ ഉദ്ഘാടനം ചെയ്തു. അജിതാ മാധവ്, ശ്രീജ ചേളന്നൂർ, റുക്സാന കക്കോടി, അജിതാ മീഞ്ചന്ത എന്നിവർ കവിതകൾ അവതരിപ്പിച്ചു.