Thursday, September 19, 2024
Local News

കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു


പേരാമംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് യുവതി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബസ് തൃശൂര്‍ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം.


Reporter
the authorReporter

Leave a Reply